‘പ്രേമചിഹ്നമാം പൂവേ, പറയുമോ
പൊമ്പുലരി നിൻമേനിയിൽ തൂകിടും
ബാഷ്പബിന്ദുക്കളാലെന്തു ചെയ്വൂ നീ?’ [1]
‘ചെയ്വതെന്തൊന്നു നിത്യവിവൃതം നിൻ [2]
കന്ദരം പൂകുമാൾക്കാരെക്കൊണ്ടു നീ?’
ഇമ്മറുചോദ്യം ചോദിച്ചു ചെമ്മലർ
ചൊന്നു: ‘ഞാനെന്റെയേകാന്തതകളിൽ
ആ മിഴിനീർക്കണങ്ങളഖിലവും
നന്മണമായ്, നറുതേനായ് മാറ്റുന്നു!’ [3]
ചൊല്ലി കല്ലറ: ‘എങ്കൽ വരുന്നോരേ
മാറ്റിടുന്നു ഞാൻ മാലാഖമാരായി!’
LA TOMBE ET LA ROSE
കൃശങ്ങളാകുന്നു ദിനങ്ങളിപ്പോൾ
(വള്ളത്തോൾ — ഉൾനാട്ടിലെ മഞ്ഞുകാലം)
കാഴ്ചവെച്ചു നെടുവീർപ്പുകളെങ്കിലും
(പി. കുഞ്ഞിരാമൻ നായർ — പുഷ്പവാടി)
മൃദുദലതതികളിൽത്തഴുകിമന്ദം
മതിമുഖിമണിമഞ്ഞിൻ കണികയൊരണിമുത്തു
മതിതളിർ തെളിഞ്ഞെന്റെ ഗളത്തിൽ ചാർത്തി
(ഇടപ്പള്ളി — പാശ്ചാത്താപം)
കണ്ണുനീർ മുത്തു … … …
(കെ. വി. രാമകൃഷ്ണൻ — അഗ്നിശുദ്ധി)
But the tears of mournful eve
(Shelley — Youth and age)
യുവതയെവിടെ, ജന്തുവിന്നു ഹാ
വിവൃതകവാടയനാരതം മൃതി
(ആശാൻ — ലീല)
സുധയൂറും നിൻകരൾക്കാമ്പിൽ മെല്ലേ
(ആശാൻ — ചണ്ഡാലഭിക്ഷുകി)
പൂന്തേൻ തളിയ്ക്കുന്ന പൂവിൽ
(പി. കുഞ്ഞിരാമൻ നായർ — ശാരദപൂജ)
ഹൃത്തിലിന്നൂറിക്കൂടിത്തേനായിക്കഴിഞ്ഞല്ലോ
(ചെറിയാൻ കെ. ചെറിയാൻ — പങ്കജഗീതം)