SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
29
ഏകാ​കി​നി
തെ​യോ​ഫീൽ ഗൊ​ത്തി​യെ (THEOPHILE GAUTER (1811-1872))
തടിനി തൻ നെ​ടു​ചും​ബ​ന​മൊ​ന്നി​നാൽ
തട​ത​ല​ത്തി​നോ​ടോ​തു​ന്നു തന്ന​ഴൽ;
വന​മ​ല​രി​ന്നു സാ​ന്ത്വ​നം നൽ​കു​വാൻ
പുലരി തൂ​കു​ന്നു കണ്ണു​നീർ​ത്തു​ള്ളി​കൾ;
[1] പഴയ ‘സൈ​പ്ര​സ്സി’നോടു പറവു തൻ–
പരി​ഭ​വ​കഥ സാ​യാ​ഹ്ന​മാ​രു​തൻ;
കു​റു​കി​ടു​ന്നു മണി​പ്രാ​വു ‘സാ​മ്പ്രാ​ണി’–
ത്ത​രു​വി​നോ​ടു തൻ തീ​രാ​ത്ത ദുഃ​ഖ​ങ്ങൾ.
ഹൃ​ദ​യ​നൊ​മ്പ​രം മാ​ത്ര​മൊ​ഴി​കെ മ–
റ്റ​ഖി​ല​വും സു​ഖ​സു​പ്തി​യിൽ മു​ങ്ങ​വേ,
കട​ലി​നോ​ടു വെൺ​തി​ങ്കൾ തന്നാ​ന​നം
വി​ള​റു​വാ​നു​ള്ള കാരണം ചൊൽ​ക​യാം;
വി​മ​ല​വി​ണ്ണി​നെ ച്ചും​ബി​ച്ചൊ​രാ​യി​രം
വി​വ​ര​മോ​തു​ന്നു പള്ളി​തൻ ഗോ​പു​രം. [2]
ഗഗനമോ ജഗ​ദീ​ശ്വ​ര​നോ​ടാ​രാ​യ്വൂ
തനതു തങ്ക​ക്കി​നാ​വിൻ പൊ​രു​ളി​നെ [3]
ശവ​കു​ടീ​ര​വും താ​ര​വും പു​ഷ്പ​വും
പറ​വ​യും കരി​മ്പാ​റ​യും ചോ​ല​യും
പറ​വ​തെ​ന്തി​നു കൂടുത,ലി​ങ്ങെ​ഴും
സകല ജം​ഗ​മാ​ജം​ഗ​മ​ജാ​ല​വും
ഹൃ​ദ​യ​വാ​തിൽ തു​റ​ന്നു​കൊ​ണ്ടെ​ന്തി​നോ
വി​ടു​തി നല്കു​വാൻ വെ​മ്പൽ​കൊ​ണ്ടീ​ടു​ന്നു. [4]
വി​ഗ​ത​ഭാ​ഗ്യ​യാ​യേ​ക​യാ​യ് വാ​ഴു​മെൻ
വി​ധു​ര​ചി​ത്ത​ത്തി​നു​ത്ത​ര​മേ​കു​വാൻ
കരു​ണ​മെ​ന്നും കര​ഞ്ഞു കഴി​യു​മി–
ക്ക​ട​ലി​ടു​ക്കൊ​ഴി​ഞ്ഞൊ​ന്നു​മി​ല്ലുർ​വി​യിൽ! [5]

REVERIE: LA SULTANE

കു​റി​പ്പു​കൾ
[1]
സൈ​പ്ര​സ്സ് = നി​ത്യ​ഹ​രി​ത​മായ ഒരു കാ​റ്റാ​ടി​മ​രം
[2]
തും​ഗ​ത​യേ​റു​മാ​കാ​ശ​ത്തി​നാ​യ് ഗിരി–
ശൃം​ഗ​ങ്ങ​ളിൽ ഭൂമി കൈ നീ​ട്ടു​ന്നു.
കു​ന്നിൻ ചെ​രി​വു​ക​ളിൽ വന​വൃ​ക്ഷ​ത്തെ
ചെ​ന്നു മു​കിൽ​മാല ചും​ബി​ക്കു​ന്നു
… … …
എന്ന​ല്ല യു​പ്പേ​ലു​മ​ബ്ധി​യെ പ്പു​ല്കു​ന്നു
നന്ന​ദി മേ​ളി​ച്ച​ഴി​മു​ഖ​ത്തിൽ
(ആശാൻ — ദു​ര​വ​സ്ഥ)
മണ്ണി​ന്റെ പച്ച​പ്പു​ല്പ​ട്ടു കണ്ടു​ണ്ടായ
വി​ണ്ണിൻ കരി​മു​ഖ​മെ​ങ്ങു​പോ​യി?
നേരെ മറി​ച്ച​തിൻ പ്രേ​മ​പ്ര​കാ​ശ​ങ്ങൾ
താ​ര​ങ്ങ​ളാ​യി മു​ള​ച്ചു രാവിൽ
ചും​ബ​നം ചെ​യ്ക​യാ​യു​ന്മു​ഖീ​ഭൂ​ത​മാം
നമ്മു​ടെ യാ​മ്പ​ല​പ്പൂ​നി​ര​യെ.
മാ​റു​കെ​ന്നാർ​ത്തു കയർ​ത്ത​പു​ഴ​യു​ണ്ടു
തീ​ര​ത്തെ ത്തൊ​ട്ടു തലോ​ടി​ടു​ന്നു
(നാ​ല​പ്പാ​ടൻ — ഓണ​ക്കാ​ഴ്ച)
പൊൽ​ത്താ​ര​ക​ങ്ങ​ളെ ച്ചും​ബി​ച്ചു നീരദം
ഉത്തും​ഗ​ശൈ​ലം മു​ക​രു​ന്നു വാ​നി​നെ
തമ്മിൽ​ത്ത​ഴു​കി​ത്ത​ളർ​ന്നു തടി​നി​യിൽ
നർ​മ്മ​സ​ല്ലാ​പം നട​ത്തു​ന്നു വീ​ചി​കൾ
(ചങ്ങ​മ്പുഴ — പി​ന്ന​ത്തെ സന്ധ്യ​യിൽ)
നൽ​ക്കു​ളി​രു​ങ്ങിൻ ചി​ല്ല​യി​ലിണ
കൊ​ക്കു​രു​മ്മി മയ​ങ്ങു​മ്പോൾ
വേർ​ത്ത കാ​റ്റി​ളം​കൈ​ത​തൻ കനു–
കു​ന്ത​ള​ങ്ങൾ മു​ക​രു​മ്പോൾ
ചെ​ണ്ട​ണി​ഞ്ഞ കു​മാ​രി​വ​ല്ല​രി
വണ്ടി​നെ​ക്കാ​ത്തി​രി​ക്കു​മ്പോൾ
(പി. കു​ഞ്ഞി​രാ​മൻ നായർ — നീ വരി​ല്ല)
കൊ​ച്ചു​നി​ലാ​വും കരി​നി​ഴ​ലും
കെ​ട്ടി​പ്പു​ണർ​ന്നു മയ​ങ്ങി കാവിൽ
(പി. കു​ഞ്ഞി​രാ​മൻ നായർ — പി​ച്ചി​ച്ചീ​ന്തിയ പു​ഷ്പ​ചി​ത്രം)
മം​ഗ​ല​മു​ഹൂർ​ത്ത​ത്തിൽ മൗ​ന​ഭാ​ഷ​യി​ലെ​ന്തോ
തങ്ങ​ളിൽ​പ്പ​റ​യു​ന്നു വാ​ന​വും ധരി​ത്രി​യും
(പി. കു​ഞ്ഞി​രാ​മൻ നായർ — പ്രേ​മാർ​പ്പ​ണം)
അന്തി​ക്കാ​റ്റിൻ മാ​റിൽ​പ്പ​റ്റി ഗ്ഗൂ​ഢ​പ്ര​ണ​യ​ത്തിൻ
പരി​മ​ള​മേ​കും കൈത കു​രു​ക്കും വയലു കട​ന്ന​പ്പോൾ
(പി. കു​ഞ്ഞി​രാ​മൻ നായർ — പൂ​വി​ളി)
ദി​നേ​ശ്വ​ര​കി​ര​ണ​ത്തെ ക്കു​ളിർ​മാ​റിൽ ച്ചേർ​ത്ത​ണ​ച്ചു
പി​നി​നീ​ര​ല​രു പൊ​ട്ടി​ക്ക​ര​യു​ന്നെ​ന്തേ?
(പി. കു​ഞ്ഞി​രാ​മൻ നായർ — താ​മ​ര​ക്കോ​ഴി)
നൃ​ത്തം നട​ത്തു​ന്ന പൂ​വി​ന്റെ ചു​ണ്ട​ത്ത്
മു​ത്തം കൊ​ടു​ക്കു​ന്ന കു​ഞ്ഞി​ളം തെ​ന്ന​ലും
നി​ത്യ​വി​ര​ഹി​യാ​മാ​ഴി​തൻ ചാ​ര​ത്തി–
ലെ​ത്തു​വാൻ വെ​മ്പി​ക്കു​തി​ക്കും പു​ഴ​ക​ളും
എന്നു​മ​ഞ്ജാ​ത​യാ​യാർ​ദ്ര​ഹൃ​ദ​ന്ത​യാ​യ്
വി​ണ്ണി​നെ​ത്തേ​ടു​മീ മൂ​ക​മാം ഭൂ​മി​യും
(സു​ഗ​ത​കു​മാ​രി — രണ്ടു ഗീ​ത​ക​ങ്ങൾ)
കര​ക​ളും കെ​ട്ടി​യോ​രാം കാ​യൽ​കു​ളം തമ്മി​ലാർ​ന്ന
സര​സ​സ​ല്ലാ​പ​മി​ന്നും കഴി​ഞ്ഞ​തി​ല്ല
(വൈ​ലോ​പ്പി​ള്ളി — കാ​യ​ലു​ക​ളും കര​ക​ളും)
ആയിരം കൈ​ക​ളാൽ വാ​രി​പ്പു​ണ​രു​ന്നു
പാ​രി​നെ യാ​ര​ക്തൻ വാ​സ​രേ​ശൻ
പൊ​ന്നു​ഷ​സ്സി​ങ്കൽ കു​ണു​ങ്ങും ലതി​ക​യെ
വന്നി​താ പു​ല്കു​ന്നു വന്യ​വാ​തം
നീ​ല​മു​കി​ലി​നെ​ച്ചും​ബി​പ്പു മാമക
സൗ​ധാ​ഗ്ര​ഭാ​ഗം മു​ഖ​മു​യർ​ത്തി
(കെ. മാ​ധ​വി​യ​മ്മ — പ്രേ​മ​യാ​ഥാർ​ത്ഥ്യം)
വര​ളു​ന്ന ഞാ​റി​ന്റെ ചു​ണ്ടി​ലൊ​രു തൂത–
പ്പുഴ പാ​ഞ്ഞു​ചെ​ന്നു ചും​ബി​ച്ചി​ടു​ന്നു
(ദേ​ശ​മം​ഗ​ലം രാ​മ​കൃ​ഷ്ണൻ — നാ​ട്ടു​വ​ഴി​കൾ)
സല്ല​പി​ച്ചീ​ടു​ന്നി​തെ​ന്തൊ​ക്കെ​യോ വന–
മു​ല്ല​ക​ളോ​ടു സമാർ​ദ്ര സമീ​ര​ണൻ
(ടാഗോർ — ഗീ​താ​ഞ്ജ​ലി (ജി.))
The fountains mingle with the river
And the rivers with the ocean …
See the mountains kiss high heaven
And the waves clasp one another …
And the sunlight clasps the earth
And the moonbeams kiss the sea
(Shelley — Love’s Philosophy)
… … …There bloom
Gigantic flowers on creepers that embrace
Tall trees … … …
(Toru Dutt — Sita)
[3]
നക്ഷ​ത്ര​നി​ക​ര​മാ​ണു് ആകാ​ശ​ത്തി​ന്റെ തങ്ക​ക്കി​നാ​വു്.
ആനന്ദ സ്വ​പ്നാ​ങ്കു​ര​ങ്ങൾ​പോൽ മി​ന്നു​ന്നൊ–
രാ​യി​ര​യ​മാ​യി​രം താ​ര​ക​ളും
(ചങ്ങ​മ്പുഴ — മുരളി)
സു​ന്ദ​ര​സ്വ​പ്ന​ങ്ങ​ളെ​ന്ന പോ​ല​ങ്ങി​നെ
മന്ദ​ഹ​സി​ക്കു​ന്ന താ​ര​ക​ളും
(ചങ്ങ​മ്പുഴ — മരി​ച്ച സ്വ​പ്ന​ങ്ങൾ)
പി​ന്നെ​യും പി​ന്നെ​യും വി​ണ്ണി​ലെ​ല്ലാ​ട​വും
മി​ന്നി​ത്തി​ള​ങ്ങി വെൺ​താ​ര​ക​കൾ
അന്യൂ​ന​രാ​ഗ​വി​വ​ശ​രാം കി​ന്നര–
കന്യ​ക​മാർ തൻ കി​നാ​ക്കൾ​പോ​ലെ
(ചങ്ങ​മ്പുഴ — നി​ഗൂ​ഢ​ദർ​ശ​നം)
നിർ​മ്മ​ല​വാ​നും മയ​ങ്ങി–നീ​ണ്ടു
നി​ല്ക്കു​ന്ന പൊ​ന്നിൻ കി​നാ​വു​ക​ണ്ടു
(പി. കു​ഞ്ഞി​രാ​മൻ നായർ — അനാർ​ക്ക​ലി)
[4]
അക​ല​ത്താ​കാ​ശം തല​കു​നി​ച്ചു നി–
ന്ന​ല​ക​ട​ലു​ടൽ പു​ണ​രു​മ്പോൾ
പി​ട​യു​ക​യാ​ണെൻ ഹൃ​ദ​യ​വു​മേ​തോ
തട​വ​ലിൽ പെ​ട്ടു തള​രു​വാൻ
(ചങ്ങ​മ്പുഴ — സ്പ​ന്ദി​ക്കു​ന്ന അസ്ഥി​മാ​ടം)
നെ​ഞ്ചു​രു​കിയ സൂ​ര്യ​ര​ശ്മി​കൾ
പൂ​ഞ്ചി​റ​യിൽ മു​ഴു​കു​മ്പോൾ
മോ​ഹ​മു​ഗ്ദ്ധ​യാ​യ് മാ​ഴ്കു​ന്നി​തേ​തോ
ദാ​ഹ​മാർ​ന്ന ചരാ​ച​രം
(പി. കു​ഞ്ഞി​രാ​മൻ നായർ — നീ വരി​ല്ല)
തൂ​മ​യി​ലാ​ന​ന്ദം പൂ​ണു​ന്നി​ത​ന്യേ​ാ​ന്യ–
പ്രേ​മാർ​ച്ച​ന​ത്തി​നാ​ലി​പ്ര​പ​ഞ്ചം
ഏവം ഹത​ഭാ​ഗ്യ​മാ​കും മജ്ജീ​വിത–
മേതിൽ പകർ​ന്നു​വെ​ച്ചീ​ടു​മി​പ്പോൾ
എന്തി​നെ​ന്ന​ല്ലാ​തെ യുൾ​ത്ത​ട​ത്തിൽ പൊ​ന്തി–
പ്പൊ​ന്തി​വ​രു​മ​തിൻ പ്രേ​മാ​മൃ​തം?
(പി. കു​ഞ്ഞി​രാ​മൻ നായർ — പാ​ത്ര​മി​ല്ല)
തി​ര​പോ​ലെ​രി​യു​ന്നു​ണ്ടെ​ന്നി​ലു​മേ​തോ
കര​കാ​ണാ​ക്കാ​യ​ലിൻ ചൂ​ടു​ള്ള ദാഹം
(അയ്യ​പ്പ​പ്പ​ണി​ക്കർ — കു​രു​ക്ഷേ​ത്രം)
The desire of the moth for the star,
Of the night for the morrow,
The devotion for something afar
From the sphere of our sorrow
(Shelley — Elegy on Thyrza)
One in whose gentle bosom I
Could pour my secret heart of woes,
Like the care-​burthen’d honey-​fly
That hides his murmurs in the rose
(G. Darley — The loveliness of love)
[5]
എന്നാ​ത്മ​ദു:ഖം പകു​ത്തു വാ​ങ്ങി​ക്കു​വാ–
നൊ​ന്നു​മി​ല്ല​യ്യോ പരി​ത്യ​ക്ത​യാ​ണു ഞാൻ
(ചങ്ങ​മ്പുഴ — അഴ​ലി​ന്റെ നി​ഴ​ലിൽ)
ഹത​ഹൃ​ദ​യ​മേ സതതം നീ​മാ​ത്രം
കദ​ന​ഗർ​ത്ത​ത്തി​ല​ടി​യു​ന്നോ?
(ചങ്ങ​മ്പുഴ — വ്യഥ)
ഒരു​ത്ത​രു​മെ​ന്നാ​ലെ​നി​ക്കു വേ​ണ്ടി​യി–
ട്ടൊ​രി​ക്ക​ലും വി​ടി​ല്ലൊ​രു നെ​ടു​വീർ​പ്പും
(ഇട​പ്പ​ള്ളി — എന്റെ ജീ​വി​തം)
ദുഃ​ഖ​മ​ല്ലാ​തെ മറ്റൊന്നുമില്ലെനി-​
ക്കി​ഷ്ട​തോ​ഴി​യാ​യേ​തൊ​രു കാ​ല​വും
(ലളി​താം​ബിക അന്തർ​ജ്ജ​നം — അഗ്നി​സാ​ക്ഷി)
ചി​ര​വി​ര​ഹ​ത്തിൻ ചി​ത​യിൽ നി​ന്നൊ​രു
പ്ര​ണ​യ​ത്തിൻ കിളി പറ​ന്നു​യ​രു​മ്പോൾ
ഒരു വാ​ക്കെ​ങ്കി​ലും
ഒരു വാ​ക്കെ​ങ്കി​ലും പറക നീ
മൗനം മര​ണ​മാ​കു​ന്നു
(ബാ​ല​ച​ന്ദ്രൻ ചു​ള്ളി​ക്കാ​ട് — മര​ണ​വാർ​ഡ്)
There was no leaf upon the forest bare
No flower upon the ground
And little motion in the air
Except the mill-​wheel’s sound
(Shelley — A widow bird …)
Colophon

Title: French Poems (ml: ഫ്ര​ഞ്ച് കവി​ത​കൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മം​ഗ​ലാ​ട്ട് രാഘവൻ, ഫ്ര​ഞ്ച് കവി​ത​കൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.