കുടിനെരിപ്പോടിൻ ചൂടേറ്റിരിക്കവേ
വനതലങ്ങളിൽ ശീതംപൊറാഞ്ഞു വീ–
ണടിയും പാവം കിളികളെയോർപ്പു ഞാൻ.
പരമധൂസരവിൺകീഴിൽക്കാറ്റത്ത്
കിളികളില്ലാത്ത കൂടുകളാടുന്നു. [1]
കൊടിയശൈത്യത്തിലെത്രമേൽ യാതന–
യനുഭവിച്ചുകൊണ്ടാണവ ചാവതു്! [2]
ഹിമമൊഴിഞ്ഞു പൂക്കാലമണഞ്ഞു നാം
നവതൃണങ്ങൾമേലോടിക്കളിക്കുമ്പോൾ
എവിടെയുംതന്നെ കാണില്ലിപ്പേലവ–
പ്പിറവികളുടെ ലോലാസ്ഥിപഞ്ജരം.
അതിനിഗൂഢസ്ഥലങ്ങൾ സംപ്രാപിച്ചോ
മൃതിയടയുന്നു പൊന്നോമൽപ്പക്ഷികൾ?
LA MORT DES OISEAUX
നിലയായ് പ്രാക്കൾ വെടിഞ്ഞ കൂടുപോൽ
(ആശാൻ — സീത)
ദാരുവിൽ കിളിവിട്ടു കീറി ഞാന്നൊരു നീഡം
രണ്ടു പൂങ്കുരളിന്റെ നാരുകൾ നെയ്യപ്പെട്ടി–
ട്ടുണ്ടതിലിന്നാശില്പം നിഷ്ഫലം ദയനീയം
(വൈലോപ്പിള്ളി — ഒഴിഞ്ഞ കൂട്)
വന്നിടുന്നീ മിഴികളിൽ …
ഫുല്ലയൗവന പൂർണ്ണമായവൾ
ഉല്ലസിച്ച നികുഞ്ജകം
അങ്ങതാകാണ്മു, പൈങ്കിളിപോയ
പഞ്ജരത്തിന്റെ മാതിരി
(ചങ്ങമ്പുഴ — തപ്തരാഗം)
പക്ഷികളേലുന്ന സംസാരം.
‘എന്തു മഴക്കാറാണു പകലിനു
കണ്ണു കുരുണ്ടുപോയല്ലോ’,
‘ഈറനുടുത്തു തുലഞ്ഞു, ശൈത്യം
കേറിയിടുപ്പു കഴയ്ക്കുന്നു’
(വൈലോപ്പിള്ളി — കരിയിലാം പീച്ചികൾ)