യറിയും ഞാനെന്നാലവളോ വേണ്ട പോ–
ലറിഞ്ഞിരുന്നില്ലായവളെത്താ,നിപ്പോൾ
ഗഗനത്തിനുള്ളിലമരുമ്പോഴു മു–
ണ്ടവളിൽത്തങ്ങിടുന്നൊരു നോട്ട,മവൾ–
[1] ക്കവസാദമേകു മവശിഷ്ടനോട്ടം. [2]
അവളുടെ മുത്തുമണികളിലൊന്നു
തിരികെയാഴിയിലണഞ്ഞിടുന്നെന്നും. [3]
തിളങ്ങും താരകനിരകൾക്കപ്പുറം
തനതുവാർമുടി മിനുക്കിടുന്നേരം
അടഞ്ഞതോ, അല്ല, തുറന്നതോ തന്റെ
മിഴികളെന്നവളറിഞ്ഞിടുന്നില്ല!
LES YEUX DE LA MORTE
അടഞ്ഞില്ല കൃഷ്ണമണി തിളങ്ങുന്നു
അതിൽ പ്രതികാരം ജ്വലിക്കുന്നു കത്തി–
പ്പടർന്നിടുമഗ്നിസ്ഫുലിംഗമാകുമോ
(പാപ്പനംകോട്ട് പ്രഭാകരൻ — മനസ്സാക്ഷി ശരശയ്യയിൽ)
നിഴലായ് പോയേൻകൂടേ നീണ്ട പാതയിലൂടെ
എങ്കിലുമെടുത്തേൻ ഞാൻ ഗൂഢമെൻ കന്നിക്കാതൽ–
പെൺകൊടിയാൾതൻ കൊച്ചു മധുരസ്മൃതിമാത്രം.
വെറ്റിലത്തരിപോലെ ഞാനതു നുണയവേ
ചുറ്റിലും മഞ്ഞത്തൊരു മാമ്പൂവിൻ മണം ചിന്നി.
എൻഗതിയനുഭൂതിലാലസാലസമായോ,
‘എന്തിതു, ചതിച്ചോ നീ?’–പിന്തിരിഞ്ഞോതി മൃത്യു:
‘നിൻകവിൾ തുടുക്കുന്നു, നിന്മിഴി തിളങ്ങുന്നു
നിൻകരൾ മിടിക്കുന്നു, നീ ജീവിച്ചിരിക്കുന്നു!’
(വൈലോപ്പിള്ളി — മരണം കനിഞ്ഞോതി)