പരസ്പരമുള്ള പരിപൂർണ്ണപ്രേമത്തെ ഉലയ്ക്കാൻ ഒന്നിനുമാവില്ല. ‘നിറയും രതി ലോകസംഗ്രഹം കുറിയാക്കാ സഖി കൂസലാർനിടാ.’ [1] തങ്ങളുടെ പുതിയ ബന്ധത്തെക്കുറിച്ചുള്ള ചുറ്റുപാടുകളുടെ പിറുപിറുക്കലിനെ അവഗണിക്കാവുന്നതേയുള്ളൂ-ഉപപത്നി ഴ്യുലിയേത്തിനു, പ്രാപഞ്ചികമായ പ്രേമ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ, വിക്തോർ ഹ്യുഗൊ ധൈര്യം പകരുന്നു.
ഒരു മുരളിക തൻ നെടുവീർപ്പുകൾ,
പരമശാന്തി വഴിഞ്ഞിടും പാട്ടെന്നും
ഇടയർ പാടുന്ന പാട്ടാണസംശയം.
മ്മുകുര തുല്യമമരും സരസ്സിനു [3]
പുളകമേറ്റുന്നു പൂന്തെന്നൽ, ആനന്ദം
വഴിയും പാട്ടെന്നും പൈങ്കിളിപ്പാട്ടല്ലോ.
ഇരുവരും നാം പരസ്പരം പ്രേമിക്ക,
അനവരതവും പ്രേമിക്ക ഏറ്റവും
ഇനിയ ഗാനങ്ങൾ പ്രേമഗാനങ്ങളാം! [4]
L’ame En Fleur
രുഹാദിതൻ പ്രതിമ പതിഞ്ഞ നീരുമായ്
സ്പൃഹാകരം വിലസി, വനാന്തലക്ഷ്മിതൻ
മഹാർഹമാം മണിമുകുരം കണക്കിനേ.
(വള്ളത്തോൾ — ചിത്രയോഗം)
നിലവാനിനു കണ്ണാടി.
(എം. ഗോവിന്ദൻ — അരയാലിന്റെ മുജ്ജന്മം)
യുഗങ്ങളുണർത്തിയ പരിപാവനമാം
പ്രേമത്തിന്റെ മനോഹരഗീതം.
(എസ്. രമേശൻ നായർ — വിരഹിണി, വിധുമുഖി)