യൗവനത്തിന്റെ കൊടിയേറ്റത്തിൽ നില്ക്കപ്പൊറുതിയില്ലാതാകുന്ന യുവ ജനങ്ങൾ കാട്ടിക്കൂട്ടാത്ത പരാക്രമങ്ങളില്ല. ഇവയിൽ പുറംലോകത്തിന്റെ അറിവിൽ പെടുന്നവ അത്യല്പം. മറ്റെല്ലാം അവരുടെ നിഗൂഢമായ അന്തർലോകത്തിന്റെ ഭാഗം. ‘യുവലോക മേലുമേകാന്തമാം ചരിത്രമാരറിയുന്നു’വെന്ന് മഹാകവിയെ അത്ഭുതംകൂറിച്ച ഈ അജ്ഞാത ലോകം ഉത്കടവും വർണ്ണാഭവുമായ എന്തെന്തു വിചിത്രാനുഭവങ്ങളുടെ നിലവറയല്ല! കാമുകിയെ അനുകൂല ചുറ്റുപാടുകളിൽ ഒത്തുകിട്ടിയ കമിതാവിന്റെ സഹസിക്യമാണ് തികഞ്ഞ താദാത്മ്യത്തിൽ ഷാർല് ക്രോ ചിത്രണം ചെയ്തിരിക്കുന്നത്. സംസ്കൃതമുൾപ്പെടെ ബഹുഭാഷാപണ്ഡിതനും ശാസ്ത്രജ്ഞനും പാരമ്പര്യവിശ്വാസഭഞ്ജകനുമാണ് ക്രോ.
നിനയാതങ്ങവൾ വന്നു,
ഒരു ജന്തു ഇണയെപ്പോൽ
നിതരാം ഞാൻ പ്രണയിപ്പോൾ,
താരുണ്യക്കൊടിയേറ്റം
ആനന്ദപ്പൊടിപൂരം.
ഒരു മുത്തം, പൊന്നോമൽ [1]
ചിരിപൂണ്ടാൾ, ഞാനാട്ടേ
അതിമാത്രം ഉന്മത്തൻ.
തരുവല്ലീനികരങ്ങൾ
തുണനിന്നീയന്യോന്യം
തടവെന്യേ തുടരാനായ്. [2]
ഒരു കേളീഗൃഹമായി.
പൂവൊത്ത തനിമഞ്ഞ-
ത്തേനീച്ചപ്പറ്റങ്ങൾ [3]
ത്വരയിൽ പോയ് പ്രാപിപ്പൂ
പൂവുകളെപ്പുരുമോദം.
ജനമില്ലാവനമദ്ധ്യേ
ഖലനാകുമീ ഞാനോ [4]
മുകരുന്നെൻ മണിമുത്തി-
ന്നധരങ്ങൾ അരുണാഭം,
ഒരു കരിങ്കടന്നൽ പോൽ.
പരമലങ്കോലമാം [5]
തുടുമേനിതന്മേലേ
പലപാടും മമ ബന്ധ- [6]
കഥയോതും പാടുകൾ [7]
പതിയുന്നിതന്യോന്യ-
ലയമേലുമിന്നേരം.
Recolte
പ്രത്യർത്ഥിയാമീ ത്രപാ-
വൈവശ്യം ദ്രുതമൊന്നുയർത്തു സുധാ-
സാരാധരം നിന്മുഖം
ദൈവം പേർത്തുമനുഗ്രഹിച്ചരുളിയോ-
രിസ്സന്മുഹൂർത്തത്തെ നാ-
മേവം നിഷ്ഫലമാക്കിയാലതവിടെ-
യ്ക്കയ്യോ സഹിച്ചീടുമോ?
(വള്ളത്തോൾ — വിലാസലതിക)
വീണുരുമ്മുന്ന വേണീകദംബം
വാരി, ഞാനെന്റെ മാറിലാ ലജ്ജാ-
കോരകങ്ങളെ സ്പന്ദിതമാക്കി.
ഉമ്മവെച്ചേൻ ചെറുപൊടിരോമ-
ച്ചെമ്മിയന്ന തൽചെന്നിയിൽ ചുണ്ടിൽ…
കൊയ്ത്തുനെല്ലിൻ പുതുമണം ആദ്യ-
പ്പെയ്ത്തുമണ്ണിൻ പരിമളപൂരം!…
ആരുമാരുമേ കണ്ടീല രാഗോ-
ദാരകൂജനരമ്യമാരംഗം,
ലോല കാമുകനാം കുരുത്തോല-
വാലനും നീലവാനവുമെന്യേ.
(വൈലോപ്പിള്ളി — കുടിയൊഴിക്കൽ)
കരതാരുകൾ കോർത്തുനടന്നാ-
വല വഞ്ചികൾ ചൂഴും വിജനത
നിഴൽ നീട്ടിയ പാതയിലെങ്ങാ-
നൊരു സെക്കൻഡാരും കാണാ-
തൊരു ചുംബനമേകില്ലേ നീ?
പേടിക്കേണ്ടപ്പുറമാരേ?
പാവം ജലദേവൻ വരുണൻ
(വിഷ്ണുനാരായണൻ നമ്പൂതിരി — ബീച്ചിൽ)
ദളം ദ്വിഗുണമാർന്നപോൽ
ചിറകർപ്പിച്ചു ലോകർക്കു
ചേർപ്പിൻ കണ്ണിന്നു കൗതുകം.
(ആശാൻ — ഒരുദ്ബോധനം)
ക്കാവിനു ചൂഡാമണിയായ്.
(ഉള്ളൂർ — പൂമ്പാറ്റകൾ)
I saw drift back to the branch was a butterfly.
(A Japanese Haiku —)
കാന്താളകങ്ങളിടയ്ക്കിളകേ
അല്പണിക്കൂന്തലഴിഞ്ഞു പുറത്തിളം
മുല്ലമലരുകളൂർന്നു വീഴ്കേ
ചിന്നിപ്പൊടിഞ്ഞ വിയർപ്പിനാൽ നെറ്റിയിൽ
സിന്ദുരപ്പൊട്ടല്പം മാഞ്ഞുപോകേ…
(ചങ്ങമ്പുഴ — നിഗൂഢദർശനം)