പ്രേമഭാജനത്തിന്റെ ഒരു കടാക്ഷത്തിനായി, താൻ രാജാവെങ്കിൽ, രാജ്യവും തന്റേതായ മറ്റെന്തും സമർപ്പിക്കും. കടാക്ഷഘട്ടം കഴിഞ്ഞെന്നാൽ, അവളുടെ ഒരു ചുംബനത്തിനായി, താൻ ഈശ്വരനെങ്കിൽ, പ്രപഞ്ചവും അതിനപ്പുറമുള്ള സർവ്വവും അവൾക്കർപ്പിക്കും-പ്രേമനിർഭരമായ യുവഹൃദയത്തിന്റെ ഉള്ളറവ്യാപാരങ്ങളിലേക്കു് വിക്തോർ ഹ്യൂഗോവിന്റെ വിശ്വാതിവർത്തിയായ ഭാവന നമ്മെ നയിക്കുന്നു.
ഞാൻ നിനക്കേകും
എൻ രാജ്യവും
ചെങ്കോലും
പൊൻമുടിയും
എൻരഥം
എൻവർണ്ണക്കൽസ്നാനമന്ദിരം
അർണ്ണവംതിങ്ങുമെൻകപ്പലുകൾ
മുട്ടൂന്നിവന്ദിക്കും
എൻപ്രജാവൃന്ദത്തെ
ഒക്കെയും
നിന്നൊരു നോക്കിനായി. [1]
ഈശ്വരൻ ഞാനെങ്കിൽ
ഞാൻ നിനക്കേകിടും
ഭൂമിയെ വായുവെ
നീർപ്പരപ്പെ
മാലാഖമാരെ
എൻ മാർഗ്ഗത്തിൽനിന്നു വേർപെട്ട
ചെകുത്താൻപരിഷകളെ
ഉർവ്വരമായുള്ള
വൻതമോഗർത്തത്തെ
വിൺകളെ
മേൽവിണ്ണണികളേയും
അന്യലോകങ്ങളെ
നിത്യതതന്നെയും-
ഒന്നായ്
നിൻചുംബനമൊന്നിനായി. [2]
A Une Femme
കറ്റക്കുഴലാൾതൻ കാൽച്ചുവട്ടിൽ
നിസ്ത്രപമിന്നിതാ കാവൽകിടക്കയാ
ണെത്രയോ രത്നസിംഹാസനങ്ങൾ,
(ചങ്ങമ്പുഴ — മഗ്ദലനമോഹിനി)
മെൻകൊച്ചുസിരകളിൽക്കൂടിയും കലർന്നല്ലോ.
അതിന്റെ ചൈതന്യത്തിലതിന്റെ നൈർമ്മല്യത്തി-
ലതിന്റെ കൈവല്യത്തിൽ കാണ്മു ഞാനെൻ സർവ്വസ്വം.
(ചങ്ങമ്പുഴ — സ്വപ്നസ്മൃതി)